Society Today
Breaking News

കൊച്ചി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ സെക്കന്‍ഡ് ഡിവിഷന്‍ ലീഗില്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സിക്ക് രണ്ടാം ജയം. ബുധനാഴ്ച കൊച്ചി പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ നടന്ന ആദ്യ ഹോം മത്സരത്തില്‍ നാരായണ്‍പൂര്‍ ആര്‍കെഎം ഫുട്‌ബോള്‍ ക്ലബ്ബിനെ 3-1ന് തോല്‍പിച്ചു. ഇരട്ട ഗോളുകള്‍ നേടിയ ബിബിന്‍ ബോബന്‍ (52, 68) ആണ് കളിയിലെ താരം. 70ാം മിനിറ്റില്‍ അബ്ദുല്ല കെ.എസ് ത്രെഡ്‌സിന്റെ മൂന്നാം ഗോള്‍ നേടി. ലാല്‍ബൊയ്‌ലെന്‍ കിലോങ് ആര്‍കെഎമിനായി ആശ്വാസ ഗോള്‍ കണ്ടെത്തി. ഗ്രൂപ്പ് സിയില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ടും ജയിച്ച ഗോള്‍ഡന്‍ ത്രെഡ്‌സ് ഏഴ് പോയിന്റോടെ ടേബിളില്‍ ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി റിസര്‍വ് ടീമിനെതിരെ ജയം (10) നേടിയ ത്രെഡ്‌സ്, രണ്ടാം കളിയില്‍ ബെംഗളൂരു എഫ്‌സി റിസര്‍വ് ടീമിനെ സമനിലയില്‍ കുരുക്കിയിരുന്നു. 27ന് കൊച്ചിയില്‍ നടക്കുന്ന നാലാം മത്സരത്തില്‍ എഫ്‌സി ബെംഗളൂരു യുണൈറ്റഡാണ് ത്രെഡ്‌സിന്റെ എതിരാളികള്‍. കഴിഞ്ഞ സീസണ്‍ കേരള പ്രീമിയര്‍ ലീഗ് കിരീടം നേടിയാണ് ഗോള്‍ഡന്‍ ത്രെഡ്‌സ് എഐഎഫ്എഫിന്റെ സെക്കന്‍ഡ് ഡിവിഷന്‍ ലീഗ് കളിക്കാന്‍ യോഗ്യത നേടിയത്.
 

Top